Monday, September 1, 2014

ഇന്‍കം ടാക്സ് പ്രതിമാസ ഡിഡക്ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്‌. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു.

No comments:

Post a Comment