Sunday, August 24, 2014

NATIONAL TEACHERS DAY

അദ്ധ്യാപക ദിനം  സെപ്റ്റംബര്‍  5

Tuesday, August 19, 2014

Thursday, August 14, 2014




68 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് മത്സരം 14/08/14 2 pm നു ഹെഡ്മാസ്റ്റര്‍ ശ്രി എസ്സ് ദേവപ്പ ഉദ്ഘാടനം ചെയ്തു., ശ്രി മാധവന്‍ ഇ ക്വിസ് മാസ്റ്റര്‍ ആയിരുന്നു.മത്സര വിജയികള്‍ Ist.Ramanandan.A IInd Ashik Ganesh.G.K IIIrd Sayanth.T.N

Monday, August 11, 2014




ഹിരോഷിമ 1945 ആഗസ്ത്-6 ഹിരോഷിമ ദിനം 69 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബിന്റെ ഫലമായി ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കുകയും അനേകം പേര്‍ ഇന്നും നരക ജിവിതം നയിക്കുകയും ചെയ്യുന്നു ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ മനുഷ്യര്‍ ഇന്നും ഫലസ്തിനിലും ഇറാക്കിലും ഉക്രൈനിലും യുദ്ധത്തിലാണ് മനുഷ്യ കുലത്തിനു തന്നെ നാശം വരുത്തുന്ന യുദ്ധം നമുക്ക് വേണ്ടേ വേണ്ട

ചന്ദ്രനെക്കുറിച്ച് അറിയേണ്ടതെല്ലാം .


           ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1959-ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌.