Monday, December 29, 2014

Ambika Suthan

             കാസറഗോഡ് ടൗണ്‍ ജി യു പി സ്കുളിലെ പുര്‍വ്വ വിദ്യാര്‍ത്ഥിയും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനുമായ ശ്രീ. അംബികാസുതന്‍ മാങ്ങാടിന്റെ " സാഹിത്യപുര്‍വ്വം - നാല്പത് എന്ന പരിപാടിയുടെ ഉദ്ഘാടനം  പ്രശസ്ത കവി ശ്രീ. പി എന്‍ ഗോപീകൃഷ്ണന്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. എസ് ദേവപ്പ അദ്ധ്യക്ഷം വഹിച്ചു. ശ്രീ. കെ വി ഗോവിന്ദന്‍ , ശ്രിമതി സുരേഖ കെ, ശ്രീ. വി വി പ്രഭാകരന്‍ , ശ്രീ. അനിഷ് വേങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
" സാഹിത്യപുര്‍വ്വം - നാല്പത്

" സാഹിത്യപുര്‍വ്വം - നാല്പത് - ഉദ്ഘാടനം 


Tuesday, December 16, 2014

Sunday, November 30, 2014

ഉപജില്ലാ സംസ്കൃത കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം 


ഉപജില്ലാ സംസ്കൃത കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ജി യു പി എസ്സ് കാസറഗോഡ്  73 പോയിന്‍റ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Wednesday, November 19, 2014

വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

കാസറഗോഡ് ഉപജില്ലാ ശാസ്ത്രമേളയില്‍ ജി യു പി എസ് കാസറഗോഡില്‍ നിന്നും പ്രവൃത്തി പരിചയമേള, സയന്‍സ് മേള, ഗണിതമേള എന്നിവയില്‍ സമ്മാനം കരസ്ഥമാകിയ വിദ്യാര്‍ത്ഥികളെ സ്കൂള്‍ അസംബ്ലിയില്‍  അനുമോദിച്ചു.                                        
                                                                                                                             




Monday, October 20, 2014

                                        

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌

            രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌                                                                                                                                                                                                                    

                                                                                                                                                              സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേര്‍ണര്‍, ജര്‍മന്‍ ഗവേഷകന്‍ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സൂക്ഷ്മ ദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മോദിയാനോയ്ക്ക്

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്. 


1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
    കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍        സ്‌റ്റോക്ക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും         പുരസ്‌കാരം       .                                                                                                                                                                                                                                                                                                                                                                                                    

Sunday, September 28, 2014

"MANGALYAN

ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചുമംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം'മംഗളസൂചകമായിസന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചുഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെപ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും,ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലആ 'ചൊവ്വാദോഷം'മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍

2013 
നവംബര്‍ ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകംപത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നുആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്.പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍..അധികൃതര്‍ അറിയിച്ചു.

'
ലാംതുണച്ചു
മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായിസൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചുപുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന്1.1 കിലോമീറ്ററായി കുറഞ്ഞുഅതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങിഅതിനെ വലംവെച്ചുതുടങ്ങി.

"MANGALYAN."SUCCESSIVE ...CELEBRATION. on25 september 2014


Wednesday, September 17, 2014

BLOG INAUGURATION



School ബ്ലോഗ് ഉദ്ഘാടനം

School  ബ്ലോഗ്ഔപചാരിക ഉദ്ഘാടനം 17/09/2014 (ബുധന്‍)3 p m പി ടി എ പ്രസിഡെന്റ് ശ്രി രാഷിദ് പൂരണത്തിന്റെ അധ്യക്ഷതയില്‍ ബഹു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രിമതി ശ്രിലത ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ ദേവപ്പ, കെ വി ഗോവിന്ദന്‍, കുഞ്ഞികണ്ണന്‍ നായര്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു.

BLOG INAUGURATION

Our school blog inaugurated today at 3 pm

Monday, September 1, 2014

ഇന്‍കം ടാക്സ് പ്രതിമാസ ഡിഡക്ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്‌. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു.

Sunday, August 24, 2014

NATIONAL TEACHERS DAY

അദ്ധ്യാപക ദിനം  സെപ്റ്റംബര്‍  5

Tuesday, August 19, 2014